എടവനക്കാട്: പുതുവൈപ്പ് ഐ.ഒ.സി അനധികൃത ടാങ്ക് നിർമാണത്തിനെതിരെ പ്രദേശവാസികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി നേതാക്കൾ സമരപ്പന്തലിലെത്തി. സംസ്ഥാന സെക്രട്ടറി കെ.എ. ഷഫീഖ്, ജില്ല പ്രസിഡൻറ്് സമദ് നെടുമ്പാശ്ശേരി, സെക്രട്ടറി ജ്യോതിവാസ് പറവൂർ, സോമൻജി, അഷ്റഫ് നഹിയ, മണ്ഡലം പ്രസിഡൻറ് ടി.എം. കുഞ്ഞുമുഹമ്മദ്, സി.ഐ. സാജൻ, വി.കെ. കുട്ടപ്പൻ എന്നിവർ സമരസമിതി ചെയർമാൻ ജയഘോഷും മറ്റു സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വെൽഫെയർ പാർട്ടിയുടെ പിന്തുണ അറിയിച്ചു. സെൻകുമാർ മതം പഠിച്ചത് ആർ.എസ്.എസ് ശാഖയിൽനിന്ന് ---വി.എം. അലിയാർ കൊച്ചി: പൊലീസ് മേധാവികളിൽ പലരും വികലമായ മതവീക്ഷണവും തെറ്റായ ധാരണകളും െവച്ച് പുലർത്തുന്നവരും സർവിസ് കാലയളവിൽ നടപടികളെടുക്കുന്നവരുമാണെന്ന് തെളിയിക്കുന്ന പരാമർശങ്ങളാണ് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ നടത്തിയതെന്ന് പി.ഡി.പി ജില്ല പ്രസിഡൻറ് വി.എം. അലിയാർ. മറ്റ് മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലിങ്ങളെ കൊന്നൊടുക്കലുമാണ് സ്വർഗത്തിൽ പോകാൻ ഇസ്ലാം നിർബന്ധമാക്കുന്ന ജിഹാദ് എന്ന അദ്ദേഹത്തിെൻറ പരാമർശം മതവിദ്വേഷം വളർത്താൻ ഉപയോഗിക്കുന്ന വാചകങ്ങളാണ്. ആർ.എസ്.എസ് ശാഖയിൽനിന്ന് മതം പഠിച്ചത് കൊണ്ടാണ് ഇത്തരത്തിൽ അദ്ദേഹം മനസ്സിലാക്കിയതെന്നും ജില്ല പ്രസിഡൻറ് ആരോപിച്ചു. പനി പ്രതിരോധ കാമ്പയിൻ ഉദ്ഘാടനം ഇന്ന് കൊച്ചി: സംസ്ഥാനത്ത് പകർച്ചപ്പനി പടർന്ന് പിടിക്കുകയും നൂറുകണക്കിന് പേർ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ജനകീയ ആരോഗ്യവേദിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 10 മുതൽ 20 വരെ സംസ്ഥാനത്ത് നടപ്പാക്കുന്ന ആരോഗ്യബോധവത്കരണ ശുചീകരണ കാമ്പയിൻ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് കലൂർ ഇൻസാഫ് ഭവനിൽ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ നിർവഹിക്കും. മെഡിക്കൽ ക്യാമ്പ്, ബോധവത്കരണ ക്ലാസുകൾ, ശുചീകരണം എന്നിവ നടത്തുംം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.