പാലത്തിൽനിന്ന് ചാടിയ വൃദ്ധനെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി

മൂവാറ്റുപുഴ: ലത പാലത്തിൽനിന്നും പുഴയിൽ ചാടിയ വൃദ്ധനെ ഫയർഫോഴ്സ് സംഘം രക്ഷെപ്പടുത്തി. ശനിയാഴ്ച ഉച്ചക്ക് 12 ഓടെ പാലത്തി​െൻറ കൈവരിയിൽ കയറി ചാടിയ പെരുമ്പാവൂർ പുതുശ്ശേരികൂടി ഇസ്മായിലിനെയാണ് (62) രക്ഷപ്പെടുത്തിയത്. ഇയാൾ പുഴയിലേക്ക് ചാടുന്നത് തൊട്ടടുത്ത ഫയർഫോഴ്സ് ഓഫിസിലെ ജീവനക്കാർ കണ്ടിരുന്നു. തുടർന്ന് ഫയർഫോഴ്സ് സ്കൂ ബാ ടീം ഇയാളെ രക്ഷപ്പെടുത്തി കരക്ക് എത്തിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.