ബോധവത്​കരണ ക്ലാസ്

എടവനക്കാട്: ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും നടത്തി. ഫിഷറീസ് വകുപ്പ് റിട്ട. പ്രഫ. ഡോ. കെ.എസ്. പുരുഷൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.കെ. ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ടി.എ. അബ്ദുൽ ലത്തീഫ്, പ്രിൻസിപ്പൽ കെ.ഐ. ആബിദ, സ്റ്റാഫ് സീനിയർ അസിസ്റ്റൻറ് ഇ.എച്ച്. സലീം എന്നിവർ സംസാരിച്ചു. കുടുംബ സംഗമം എടവനക്കാട്: കേരള പ്രിേൻറഴ്സ് അസോസിയേഷൻ വൈപ്പിൻ മേഖല വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി. മേഖല പ്രസിഡൻറ് പി.കെ. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ. ഹസൈനാർ ഉദ്ഘാടനം ചെയ്തു. സാനു പി. ചെല്ലപ്പൻ, ടി.എസ്. ജോഷി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. അബ്ദുൽ റസാഖ് (പ്രസി), ജോബി ജോസ് (സെക്ര), എം.വി. പൗലോസ് (ട്രഷ). വിവാഹം എടവനക്കാട്: നടുവിലകത്ത് അബ്ദുൽ ശുക്കൂറി​െൻറയും ആബിദയുടെയും മകൻ ഷമീസും കലൂർ ആലിയകുന്നേൽ റഹീമി​െൻറയും ഖദീജയുടെയും മകൾ റിനുവും വിവാഹിതരായി. എടവനക്കാട്: പള്ളിക്കവലിയ വീട്ടിൽ അബ്ദുൽ ലത്തീഫി​െൻറയും ബെനാസിറി​െൻറയും മകൾ നിഹിലയും ഉദ്യോഗമണ്ഡൽ പള്ളിക്കര അബൂബക്കറി​െൻറയും സാഹിറയുെടയും മകൻ ഡോ. ഫൈസലും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.