വഖഫ്​ ​ൈ​ട്രബ്യൂണൽ ഉത്തരവ്​ റദ്ദാക്കി

െകാച്ചി: മട്ടാഞ്ചേരി ഹാജി ഉസ്മാന്‍ അല്ലാറാഖിയ ആന്‍ഡ് അയൂബ് ഹാജി അബ്ദുൽ റഹിമാന്‍ ട്രസ്റ്റി​െൻറ മുതവല്ലി (ട്രസ്റ്റ് ചുമതലക്കാരന്‍, രക്ഷാധികാരി) നിയമനവുമായി ബന്ധപ്പെട്ട 2013ലെ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ് ഹൈകോടതി റദ്ദാക്കി. പിന്തുടർച്ച ക്രമപ്രകാരം അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരിയായ വനിതക്ക് മുതവല്ലി സ്ഥാനം അനുവദിച്ചുകൊണ്ട് 2013 സെപ്റ്റംബർ 30ന് ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. പിന്തുടർച്ചാവകാശം സംബന്ധിച്ച് ആറുമാസത്തിനകം വഖഫ് ആക്ട് 63ാം വകുപ്പ് പ്രകാരം തീരുമാനമെടുക്കാനും അതുവരെ തൽസ്ഥിതി തുടരാനും കോടതി ഉത്തരവിട്ടു. ട്രൈബ്യൂണൽ ഉത്തരവ് ചോദ്യം ചെയ്ത് ഇഖ്ബാൽ സേെട്ടന്ന മുഹമ്മദ് ഹാഷിം ഇസ്മായിൽ നൽകിയ ഹരജിയിലാണ് ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.