അംഗീകാരങ്ങളും ആദരവുകളും ചുമതല അടിച്ചേൽപിക്കും ^ശ്രീറാം വെങ്കിട്ടരാമൻ

അംഗീകാരങ്ങളും ആദരവുകളും ചുമതല അടിച്ചേൽപിക്കും -ശ്രീറാം വെങ്കിട്ടരാമൻ മൂവാറ്റുപുഴ: അംഗീകാരങ്ങളും ആദരവുകളും ചുമതലകൾ അടിച്ചേൽപിക്കുമെന്ന് ദേവികുളം മുൻ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ. അംഗീകാരങ്ങൾ പൊതുജന സേവകരായ ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്ത ബോധം വർധിപ്പിക്കണം. മൂവാറ്റുപുഴയിൽ നാസി​െൻറ ആഭിമുഖ്യത്തിൽ സമ്മാനിച്ച ജോർജ് കുന്നപ്പിള്ളി സ്മാരക അവാർഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രത്യേക സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടിവരുമ്പോഴാണ് ജനശ്രദ്ധ ആകർഷിക്കുന്നത്. ദേവികുളത്ത് ജോലി ചെയ്യുമ്പോൾ അർഹിക്കുന്നതിലും അധികം മാധ്യമശ്രദ്ധയാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ​െൻറ് അഗസ്റ്റിൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെമേൻറായും 10,001രൂപയും അടങ്ങുന്ന പുരസ്കാരം നാസ് പ്രസിഡൻറ് എം.പി. ജോർജ് സമ്മാനിച്ചു. കൺവീനർ ഡോ. വിൻസൻറ് മാളിയേക്കൽ, വി. അരവിന്ദൻ, സിസ്റ്റർ ആൻ മേരി, ഒ.എ. ഐസക് എന്നിവർ സംസാരിച്ചു. കവിതാലാപന മത്സര വിജയികൾക്ക് സമ്മാനം യോഗത്തിൽ വിതരണം ചെയ്തു. സ്കൂളിലെ വിദ്യാർഥികളുമായി സംവദിച്ചതിനുശേഷമാണ് ശ്രീറാം മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.