വാര്‍ഡുതല ശുചീകരണം

ആലുവ: ചൂര്‍ണിക്കര പഞ്ചായത്തിലെ വാര്‍ഡുതല ശുചീകരണത്തി‍​െൻറ ഉദ്ഘാടനം 12ാം വാര്‍ഡില്‍ നടന്നു. ദാറുസ്സലാം ഭാഗത്ത് പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡുതല വികസനസമിതിയുടെ ആഭിമുഖ്യത്തിലാണ് ശുചീകരണം നടന്നത്. വാര്‍ഡ് അംഗം ഫെമിന ഹാരിസ്, വികസനസമിതി കണ്‍വീനര്‍ ഷാജി, ചാരിറ്റി ഫോറം പ്രവര്‍ത്തകര്‍, ക്ലബുകള്‍, റെസിഡൻറ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു. അധ്യാപക ഒഴിവ് ആലുവ : ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് വിഷയത്തിന് ദിവസ വേതനാടിസ്‌ഥാനത്തില്‍ ജൂനിയര്‍ അധ്യാപക​െൻറ ഒഴിവുണ്ട്. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ഇൻറര്‍വ്യൂവിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.