സിവിൽ സർവിസ് തീവ്രപരിശീലനം

മൂവാറ്റുപുഴ: നിർമല കോളജിൽ പ്രവർത്തിക്കുന്ന സിവിൽ സർവിസ് അക്കാദമിയിൽ അടുത്ത വർഷത്തെ പരീക്ഷക്കുള്ള തീവ്രപരിശീലനം ഇൗ മാസം ഒമ്പതിന് ആരംഭിക്കും. ഉപന്യാസരചനക്കുള്ള പ്രത്യേക നൈപുണ്യവികസന പരിശീലനവും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്. ഇപ്പോൾ ജോലിയിലുള്ളവർക്കും കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കുമായി ഒരുവർഷം നീളുന്ന പരിശീലന പരിപാടിയാണ്. ഫാ. ഫ്രാൻസിസ് കണ്ണാടൻ ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9142396705.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.