എം.എൻ. കുറുപ്പ് പുരസ്‌കാരം സുഹ്‌റ പടിപ്പുരക്ക്​

ആലപ്പുഴ: പുരോഗമന കലാസാഹിത്യസംഘം മാരാരിക്കുളം ഏരിയ കമ്മിറ്റി ഏർപ്പെടുത്തിയ എം.എൻ. കുറുപ്പ് സ്മാരക കവിത പുരസ്‌കാരത്തിന് മലപ്പുറം സ്വദേശിനി സുഹ്‌റ പടിപ്പുര അർഹയായി. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഞായറാഴ്ച വൈകീട്ട് 3.30ന് ആര്യാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നൽകും. ശ്രീകുമാരൻ തമ്പി ചെയർമാനും ബീരാൻ കുട്ടി, ഡോ. പള്ളിപ്പുറം മുരളി, ഡോ. സുനിൽ മാർക്കോസ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്. വാർത്തസമ്മേളനത്തിൽ പുരോഗമന കലാസാഹിത്യസംഘം മാരാരിക്കുളം ഏരിയ പ്രസിഡൻറ് എൻ.എസ്. ജോർജ്, സെക്രട്ടറി ജയൻ തോമസ്, ഡോ. സുനിൽ മാർക്കോസ്, എ. പ്രേംനാഥ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.