മലയാളം മീഡിയത്തിൽ പഠിച്ച് ഐ.എ.എസ് എടുക്കാനായതിൽ അഭിമാനം- ഡോ.ദിലീഷ് ശശി കൂത്താട്ടുകുളം: സർക്കാർ സ്കൂളിലെ മലയാളം മീഡിയത്തിൽ പഠിച്ച് ഐ.എ.എസ് എടുക്കാനായതിൽ അഭിമാനമുണ്ടെന്ന് സിവിൽ സർവിസ് നാലാം റാങ്ക് നേടിയ ഡോ.ദിലീഷ് ശശി. കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇഷ്്ടപ്പെട്ട് പഠിക്കുന്ന കുട്ടികൾക്കേ മുന്നേറാനാകൂ. മലയാളത്തെ ഇഷ്്ടപ്പെട്ട് പുസ്തകവായനയിലൂടെ നേടിയ അറിവാണ് ഇപ്പോഴത്തെ വിജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനവും ഡോ.ദീലീഷ് നിർവഹിച്ചു. യോഗം നഗരസഭ ചെയർമാൻ ബിജു ജോൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.എം. രാജു അധ്യക്ഷത വഹിച്ചു. വായന പക്ഷാചരണ സമാപനവും വിജയികൾക്ക് സമ്മാനദാനവും നഗരസഭ വിദ്യാഭ്യാസകാര്യ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി. സി.ജോസ്, പ്രധാനാധ്യാപക ആർ. വത്സല ദേവി, കെ.വി. ബാലചന്ദ്രൻ, സി.പി. രാജശേഖരൻ, കൺവീനർ സി. എച്ച്. ജയശ്രീ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.