കൊച്ചി സിറ്റി പൊലീസിന്​ മികച്ച നേട്ടം

കൊച്ചി: തൃശൂർ പൊലീസ് അക്കാദമിയിൽ നടന്ന 61ാമത് കേരള പൊലീസ് സ്റ്റേറ്റ് ഡ്യൂട്ടി മീറ്റിൽ പെങ്കടുത്ത കൊച്ചി സിറ്റി ബോംബ് സ്ക്വാഡിനും ഡോഗ് സ്ക്വാഡിനും അഭിമാനകരമായ നേട്ടം. ബോംബ് സ്ക്വാഡ് മത്സര ഇനമായ ഗ്രൗണ്ട് സർച്ച് വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഒാവറോൾ പെർഫോമെൻസിൽ റണ്ണറപ്പുമായി. ഡോഗ് സ്ക്വാഡിലെ നായകളായ മില്ലയും ബെല്ലയും അഭിമാനകരമായ നേട്ടം കൈവരിച്ചു. ട്രാക്കിങ് ഡോഗ് വിഭാഗത്തിൽ ഗോൾസി എന്ന മില്ല ഒന്നാമതെത്തി. എക്സ്േപ്ലാസിവ് സ്നിഫർ വിഭാഗത്തിൽ ബെല്ല രണ്ടാമതെത്തി. ഇരുവർക്കും ദേശീയ മീറ്റിൽ കേരളത്തെ പ്രതിനിധാനംചെയ്യാനുള്ള അവസരം ലഭിച്ചു. ബോംബ് സ്ക്വാഡിനെ പ്രതിനിധാനംചെയ്ത് എ.എസ്.െഎ സാബു, സി.ആറി​െൻറ നേതൃത്വത്തിൽ സിവിൽ പൊലീസ് ഒാഫിസർമാരായ സജീവ്കുമാർ, എം. സതീശൻ, പി.കെ. വിജിത്ത്, എ.എൻ. അനീഷ്, എം. വിജയൻ എന്നിവരാണ് മത്സരത്തിൽ പെങ്കടുത്തത്. ഡോഗ് സ്ക്വാഡ് എ.എസ്.െഎ എ.ബി. മോഹന​െൻറ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ എ.വി. മധുരാജ്, ഒ.പി. മോഹനൻ, വി.ആർ. മോഹനൻ, സിവിൽ പൊലീസ് ഒാഫിസർ വിജയ് നായർ എന്നിവരാണ് നായ്ക്കളെ പരിശീലിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.