കൊച്ചി: ആമ്പല്ലൂർ ബസ് സ്റ്റോപ്പിനടുത്ത് കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സീബ്രാ േക്രാസിങ്ങിൽ ഓട്ടോ പാർക്ക് ചെയ്യരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കോട്ടയം--എറണാകുളം മേജർ ജില്ല റോഡിൽ അരയൻകാവ് ജങ്ഷനിൽ ഓട്ടോകൾ ട്രാഫിക് നിയമം ലംഘിച്ച് പാർക്ക് ചെയ്യുെന്നന്ന പരാതിയിലാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസിെൻറ ഉത്തരവ്. ഓട്ടോ പാർക്ക് ചെയ്യരുതെന്ന് തീരുമാനിച്ച സ്ഥലങ്ങളിൽ നിർബന്ധമായി നോ പാർക്കിങ് ബോർഡ് സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർക്ക് കമീഷൻ നിർേദശം നൽകി. ആമ്പല്ലൂർ പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി രണ്ടുമാസം കൂടുമ്പോൾ യോഗം ചേർന്ന് ട്രാഫിക് സംവിധാനങ്ങൾ പരിശോധിച്ച് നടപടിയെടുക്കണം. ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് അധ്യക്ഷനും തൃപ്പൂണിത്തുറ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, എസ്.ഐ, വില്ലേജ് ഓഫിസർ, പൊതുമരാമത്ത് അസിസ്റ്റൻറ് എൻജിനീയർ എന്നിവർ അംഗങ്ങളുമായാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി രൂപവത്കരിച്ചത്. ഉത്തരവ് ബന്ധപ്പെട്ടവർക്ക് കൈമാറി. അരയൻകാവ് സ്വദേശി അലി അക്ബറാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.