മട്ടാഞ്ചേരി: . അന്തമാൻ-നികോബാറിൽനിന്ന് ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ സംഘമാണ് കൊച്ചിയിലെത്തുന്നത്. മഞ്ഞച്ചൂരക്കാണ് ലോകമാർക്കറ്റിൽ ഏറ്റവും ഡിമാൻഡ്. അന്തമാൻ ദീപസമൂഹത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നതിലധികവും മഞ്ഞച്ചൂരയാണ്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ വിലയുണ്ടെങ്കിലും സുലഭമായി ലഭിക്കുന്നതിനാൽ ദീപിൽ വില കിട്ടാറില്ല. ചാളക്ക് ലഭിക്കുന്ന വിലപോലും മഞ്ഞച്ചൂരക്ക് കിട്ടുന്നില്ലെന്നാണ് ദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ പരാതി. മത്സ്യസംസ്കരണശാലകൾ കൂടുതൽ പ്രവർത്തിക്കുന്നതിനാൽ മത്സ്യങ്ങൾക്ക് ഉയർന്ന വില ലഭിക്കുന്നത് കേരളത്തിലാണെന്നാണ് ഇവരുടെ വാദം. ഇതിനാലാണ് ചൂരക്ക് വിപണി കണ്ടെത്താൻ ചീഫ് സെക്രട്ടറി, ഫിഷറീസ് സെക്രട്ടറി, മത്സ്യബന്ധന മേഖലയിലെ പ്രമുഖർ എന്നിവരടക്കമുള്ളവർ കൊച്ചിയിൽ എത്തുന്നത്. ശനിയാഴ്ച വെലിങ്ടൺ ഐലൻഡിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലാണ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ സമുദ്രോൽപന്ന കയറ്റുമതിക്കാരുമായി സംഘം ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.