ആലപ്പുഴ: അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിനെ സ്വകാര്യ ഏജൻസിക്ക് കൈമാറിയ നടപടി വിവാദത്തിൽ. കടപ്പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയോട് ചേർന്നുള്ള അമ്മത്തൊട്ടിലിൽ ലഭിച്ച രണ്ടാമത്തെ കുഞ്ഞിനെയാണ് ബാലക്ഷേമസമിതി അധികൃതർ സ്വകാര്യ ഏജൻസിക്ക് കൈമാറിയത്. ശിശുക്ഷേമസമിതിയുടെ ദത്തെടുക്കൽ കേന്ദ്രം മുമ്പാകെ നൂറുകണക്കിന് അപേക്ഷ കെട്ടിക്കിടക്കുേമ്പാഴാണ് നടപടി. കാലാവധി കഴിഞ്ഞതിനാൽ ബാലക്ഷേമസമിതിയുടെ തീരുമാനങ്ങൾക്ക് നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥാനങ്ങൾ പലതും ഒഴിഞ്ഞുകിടക്കുകയുമാണ്. സ്വകാര്യ ഏജൻസി വൻതുക ഡെപ്പോസിറ്റ് വാങ്ങി വിദേശികൾക്കാണ് കുഞ്ഞുങ്ങളെ കൈമാറുന്നതെന്നാണ് ആരോപണം. മുമ്പും സ്വകാര്യ ഏജൻസിക്ക് ബാലക്ഷേമസമിതി കുഞ്ഞുങ്ങളെ കൈമാറിയത് സംബന്ധിച്ച് മുമ്പ് കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നതാണ്. കുഞ്ഞിനെ സ്വകാര്യ ഏജൻസിക്ക് നിയമവിരുദ്ധമായി കൈമാറിയതിനെതിരെ ശിശുക്ഷേമസമിതി സെക്രട്ടറി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ പരാതി നൽകി. ബാലക്ഷേമസമിതി പിരിച്ചുവിടണമെന്ന് ശിശുക്ഷേമസമിതി അംഗങ്ങളായ കെ. നാസറും എ.എൻ. പുരം ശിവകുമാറും ആവശ്യപ്പെട്ടു. വിദ്യാർഥികെള ആദരിച്ചു ആലപ്പുഴ: ഇസ്ലാമിക് സർവിസ് സൊസൈറ്റി ഒാഫ് േകരള ആലപ്പുഴ ടൗൺ കൗൺസിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികെള ആദരിച്ചു. മുൻ എം.എൽ.എ എ.എ. ഷുക്കൂർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ് സമ്മാനങ്ങൾ വിതരണം ചെയ്തു. ടൗൺ കൗൺസിൽ പ്രസിഡൻറ് എം.ഇ. നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് അഡ്വ. ടി.പി.എം. ഇബ്രാഹിംഖാൻ, ജനറൽ സെക്രട്ടറി എം. സുലൈമാൻകുഞ്ഞ്, സെക്രട്ടറി എം.എ. ഇസ്മായിൽ, കമാൽ എം. മാക്കിയിൽ, ജി. പുഷ്പരാജ്, അഡ്വ. മെഹബൂബ് ഷരീഫ്, അബ്ദുൽ റഹ്മാൻ ഹാജി, അബ്ദുൽ റഷീദ്, അവാർഡ് ജേതാവ് ബിസ്മി ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.