ദിശ കാരുണ്യകേന്ദ്രത്തിൽ വിവാഹം ഒരുക്കം; നൗഫിദയും അമൃതയും ഒമ്പതിന്​ വിവാഹിതരാകും

വടുതല: അരൂക്കുറ്റിയിലെ 'ദിശ' കാരുണ്യകേന്ദ്രം വിവാഹ ഒരുക്കത്തി​െൻറ തിരക്കിലാണ്. നൗഫിദയും അമൃതയുമാണ് പുതിയ ജീവിതത്തിലേക്ക് കടക്കുന്നത്. ഒമ്പതിന് ഫോർട്ട്കൊച്ചി സ്വദേശി നിസാമുമായാണ് നൗഫിദയുടെ വിവാഹം. അമൃതയുടെ വരൻ മാവേലിക്കര സ്വദേശി അഖിൽ നാഥ്. വടുതല അബ്‌റാർ ഒാഡിറ്റോറിയത്തിൽ നൗഫിദയും കളവംകോടം പുതുക്കാട്ടുകുന്നേൽ ശ്രീശക്തീശ്വര ക്ഷേത്രത്തിൽ അമൃതയും വിവാഹിതരാകും. ഒറ്റപ്പെടലുകളിൽനിന്നും കഷ്ടപ്പാടുകളിൽനിന്നുമാണ് ഇരുവരും നാലുവർഷം മുമ്പ് ദിശയുടെ പടികടന്ന് വന്നത്. തങ്ങൾക്ക് കഥ പറഞ്ഞും പാട്ടുപാടിയും തന്നിരുന്ന ഇരുവരും വിട്ടുപോകുന്നതി​െൻറ വേദനയിലാണ് കാരുണ്യകേന്ദ്രത്തിലെ മറ്റുകുട്ടികൾ. ഞായറാഴ്ച വൈകീട്ട് വിവാഹ സൽക്കാരത്തിൽ മന്ത്രി പി. തിലോത്തമൻ, കെ.സി. വേണുഗോപാൽ എം.പി, എ.എം. ആരിഫ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. പൂർവവിദ്യാർഥി-അധ്യാപക സംഗമം ആലപ്പുഴ: അർത്തുങ്കൽ ഫിഷറീസ് സ്കൂളിൽ മഷിത്തണ്ട് എന്ന പേരിൽ ശനിയാഴ്ച പൂർവവിദ്യാർഥി-അധ്യാപക സംഗമം സംഘടിപ്പിക്കും. രാവിലെ 10ന് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് കൂടിയിരുപ്പ് സായാഹ്നം മന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ വി.എച്ച്. സിജിമോൾ, ജനറൽ കൺവീനർ പി.എസ്. സൈറസ്, എ.ജി. ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു. പോസ്റ്റ് ഒാഫിസ് മാർച്ച് തുറവൂർ: കേരള കർഷകസംഘം അരൂർ ഏരിയ കമ്മിറ്റി തുറവൂർ പോസ്റ്റ് ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. കശാപ്പിന് കന്നുകാലികളെ ചന്തയിൽ വിൽക്കുന്നത് നിരോധിച്ച വിജ്ഞാപനം പിൻവലിക്കുക, കാർഷിേകാൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, കാർഷിക കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ല ജോയൻറ് സെക്രട്ടറി എൻ.പി. ഷിബു ഉദ്ഘാടനം ചെയ്തു. വി.എ. സിദ്ധാർഥൻ അധ്യക്ഷത വഹിച്ചു. പി.കെ. സാബു, കെ.വി. ദേവദാസ്, പി.ഡി. രമേശൻ, ടി.വി. ദേവദാസ്, കെ.എസ്. സുരേഷ്കുമാർ, ആർ. റാംമോഹൻ കർത്ത, മഞ്ജു രാമനാഥൻ, സി.പി.എസ്. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.