ഹെഡ് പോസ്​റ്റ്​ ഓഫിസ് ധർണ

മൂവാറ്റുപുഴ: ക്ഷീരകർഷകരെ ദുരിതത്തിലാഴ്ത്തുന്ന കാലിച്ചന്ത നിയന്ത്രണ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. എസ്‌തോസ് ഭവന് മുന്നിൽനിന്ന് ആരംഭിച്ച മാർച്ചിനുശേഷം നടന്ന ധർണ കർഷകസംഘം ജില്ല വൈസ് പ്രസിഡൻറ് എം.ജി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് യു.ആർ. ബാബു, സെക്രട്ടറി കെ.എൻ. ജയപ്രകാശ്, കെ.എം. മത്തായി, ബാബു ഐസക്, എസ്. വിജയചന്ദ്രൻ, പി.ബി. അജിത് കുമാർ എന്നിവർ സംസാരിച്ചു. അധ്യാപക ഒഴിവ് മൂവാറ്റുപുഴ: റാക്കാട് ഗവ. യു.പി സ്കൂളിൽ എൽ.പി വിഭാഗത്തിൽ നിലവിെല രണ്ട് അധ്യാപക തസ്തികയിലേക്ക് ദിവസവേതനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ െവള്ളിയാഴ്ച രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുമായി ഓഫിസിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.