ഉൽപന്നങ്ങള്‍ക്ക് വിലനിശ്ചയിക്കാനായില്ല; സിവില്‍ സപ്ലൈസ് സ്​റ്റോറുകളില്‍ വില്‍പന മുടങ്ങി

കാക്കനാട്: ബഹുരാഷ്ട്ര കമ്പനികളുടെ ഉൽപന്നങ്ങള്‍ക്ക് വിലനിശ്ചയിക്കാനാവാതെ സിവില്‍ സപ്ലൈസ് സ്റ്റോറുകളില്‍ വില്‍പന മുടങ്ങി. ജി.എസ്.ടി നിലവില്‍ വന്നതോടെ കമ്പനികളുടെ ഉൽപന്നങ്ങള്‍ക്ക് വിലനിശ്ചയിക്കുന്നതിലുണ്ടായ ആശയ കുഴപ്പമാണ് വില്‍പന മുടങ്ങാന്‍ കാരണം. സിവില്‍ സപ്ലൈസ് നേരിട്ട് ശേഖരിച്ച് വിതരണം ചെയ്യുന്ന നിത്യോപയോഗ സാധനങ്ങള്‍ മാത്രമാണ് വില്‍പനയുള്ളത്. ഇതാകട്ടെ നാമമാത്രമാണ്. അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ പലപ്പോഴും സ്റ്റോക്ക് ഉണ്ടാകാറില്ല. സപ്ലൈകോ നോണ്‍മാവേലി സാധനങ്ങളില്‍ 99 ശതമാനവും വൻകിട കമ്പനികളുടെ ഉൽപന്നങ്ങളാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ആവശ്യമുള്ള സാധനങ്ങള്‍ കമ്പനികള്‍ സിവില്‍ സപ്ലൈസില്‍ ബില്ല് നല്‍കിയാണ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തിക്കുന്നത്. സൂപ്പര്‍മാക്കറ്റുകളില്‍ കെട്ടിക്കിടക്കുന്ന കുത്തക കമ്പനികളുടെ സാധനങ്ങള്‍ക്ക് പോലും ജി.എസ്.ടി നിലവില്‍ വന്ന ശേഷം വിലനിശ്ചയിക്കാനായിട്ടില്ല. ഫലത്തില്‍ ജൂലൈ ഒന്ന് മുതല്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്‍പന നിലച്ച അവസ്ഥയിലാണ്. ജി.എസ്.ടി നിരക്കനുസരിച്ച് പരമാവധി വില നിശ്ചയിച്ച് സപ്ലൈകോ മാനേജ്‌മ​െൻറ് സ്റ്റോറുകളിലെ കമ്പ്യൂട്ടറുകളില്‍ ക്രമപ്പെടുത്താതെ വിൽക്കാനാവില്ലെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. സപ്ലൈകോയുടെ നാമമാത്ര നിത്യോപയോഗ സാധനങ്ങളല്ലാതെ മറ്റുള്ളവ വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ജീവനക്കാര്‍ അനുവദിക്കില്ല. സപ്ലൈകോ സ്റ്റോറുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണെങ്കിലും വൻകിട കമ്പനികളുടെ ഉൽപന്നങ്ങളാണ് സൂക്ഷിച്ചവയില്‍ ഭൂരിപക്ഷവും. സ്റ്റോറുകള്‍ തുറക്കുന്നുണ്ടെങ്കിലും കമ്പനികളുടെ ഉൽപന്നങ്ങളില്‍ വില്‍പനയില്ലെന്ന് പറഞ്ഞു ഉപഭോക്താക്കളെ മടക്കുന്നു. പുതിയ നിരക്കനുസരിച്ച സോഫ്റ്റ് വെയര്‍ കമ്പ്യൂട്ടറുകളില്‍ നടത്തിയെങ്കില്‍ മാത്രമേ ബില്ലിങ് നടത്താനാകൂ. ഇപ്പോൾ സ്റ്റോക്കെടുക്കാനും കഴിയുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.