ഡി.എം.ഒ ഒാഫിസിലേക്ക്​ മാർച്ചും ധർണയും

കൊച്ചി: വഴിയോര കച്ചവടക്കാരെ പനിയും പകർച്ചവ്യാധിയും പടരുന്ന കാരണംപറഞ്ഞ് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മാർച്ചും ധർണയും സംഘടിപ്പിച്ചു. കച്ചവടക്കാരെ ഇത്തരത്തിൽ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥർ നടപടിയിൽനിന്ന് പിന്തിരിയണം. സ്ട്രീറ്റ് െവണ്ടർ ആക്ട് പ്രകാരം വഴിയോരകച്ചവടക്കാർക്ക് സംരക്ഷണം നൽകണമെന്ന് സുപ്രീംകോടതി വിധി പ്രാബല്യത്തിലുണ്ടെന്നും ഇത് ധിക്കരിച്ചാണ് കലക്ടറും ഡി.എം.ഒയും ഇവരെ ഒഴിപ്പിക്കുന്നതെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത യൂനിയൻ സംസ്ഥാന പ്രസിഡൻറ് എ.ബി. സാബു പറഞ്ഞു. യൂനിയൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് റഷീദ് താനത്ത് അധ്യക്ഷത വഹിച്ചു. ഡി.ഡി.സി സെക്രട്ടറി കെ.എക്സ്. സേവ്യർ, കോൺഗ്രസ് ജില്ല പ്രസിഡൻറ് പി.എ. ജമാൽ, സംസ്ഥാന ഭാരവാഹികളായ ബാബു കുറ്റിക്കാട്, സക്കീർ തമ്മനം, ഷിബു മുളവുകാട്, കെ.എം.മണി, ജോൺ ഒടൻതോട്, മോളി ജെയിംസ് എന്നിവർ സംസാരിച്ചു. ഷെമീർ, നിസാർ, ഫിറോസ്, നാരായണൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.