കിഴക്കമ്പലം: കിഴക്കമ്പലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. താമരച്ചാൽ സ്വദേശികളായ ചക്കാലക്കൽ ലെനിൻ (24), ചക്കാലക്കൽ സേവി (20), കാവുങ്ങൽപറമ്പിൽ ജിതിൻ (20) എന്നിവരെ കോടതിയിൽ ഹാജരാക്കി. ചക്കാലക്കൽ അനിലിനെ (36) ജാമ്യത്തിൽ വിട്ടു. പെൺകുട്ടി ആലുവ റൂറൽ എസ്.പിക്ക് നൽകിയ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ മുഖ്യപ്രതിയായ ലെനിനാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മറ്റ് പ്രതികൾ ഇത് മുതലെടുത്ത് പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇവർക്ക് വഴങ്ങാത്തതിനെത്തുടർന്ന് പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ പ്രതികൾ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി. ശല്യം സഹിക്കാനാവാതെയാണ് പെൺകുട്ടിയും കുടുംബവും പരാതിയുമായി പൊലീസിനെ സമീപിച്ചത്. എസ്.പിയുടെ നിർേദശാനുസരണം കുറുപ്പംപടി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തു. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പടം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾ (girl)(save,jithin, anil, lanin)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.