നെട്ടൂർ: സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) സംസ്ഥാന വനിത കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് ജി. വിശാഖൻ ഉദ്ഘാടനം ചെയ്തു. നെട്ടൂർ ഫ്രണ്ട്സ് ആർട്സ് ക്ലബിൽ നടന്ന പരിപാടിയിൽ സംസ്ഥാന ട്രഷറർ ബിന്ദു ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. സുദർശനൻ വർണം, അലിയാർ പുന്നപ്ര, ഇടക്കൊച്ചി സലിം കുമാർ, വിനോദ് കുമാർ, എം.ജി. പങ്കജാക്ഷനുണ്ണി, ബിന്ദു സജിത്കുമാർ, വത്സല, ലീന ആൻറണി, മധു പുന്നപ്ര, ഡോ. സനോജ് ആൻ, ലൈല ദേവി, രാജേശ്വരി പ്രസാദ് എന്നിവർ സംസാരിച്ചു. ചിത്രം es1 sawak vanitha നെട്ടൂരിൽ നടന്ന സവാക്ക് സംസ്ഥാന വനിത കൺവെൻഷൻ സവാക്ക് സംസ്ഥാന പ്രസിഡൻറ് ജി. വിശാഖൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.