കഞ്ചാവ് വിൽ​പനക്കാരൻ അറസ്​റ്റിൽ

കളമശ്ശേരി: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കടക്കം കഞ്ചാവ് വിൽപന നടത്തി വന്നയാളെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏലൂർ ഡിപ്പോയിൽ ക്രിസ്തുരാജ് ദേവാലയത്തിന് സമീപം മണലിപ്പറമ്പിൽ ധനേഷിനെയാണ് (22) അറസ്റ്റ് ചെയ്തത്. ഏലൂർ പാതാളം ഫയർസ്റ്റേഷന് സമീപത്ത് നിന്നാണ്‌ പ്രതിയെ അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ എസ്.ഐ എ.എൽ അഭിലാഷ്, െപാലീസുകാരായ ജൂഡ്, ഷിബിൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു. സത്യഗ്രഹം സംഘടിപ്പിച്ചു കാക്കനാട്: എല്‍.ഡി.എഫ്. സര്‍ക്കാറി​െൻറ മദ്യ നയത്തിലെ പോരായ്മ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കള്ളു ചെത്ത് തൊഴിലാളി ഫെഡറേഷനും മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷനും സംയുക്തമായി കലക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തി. എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. ചെത്ത് തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.എ. കുമാരന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എൻ. ഗോപി, കെ.ബി. അറുമുഖൻ, സി.എസ്. നാരായണന്‍ നായർ, ടി.സി. സഞ്ജിത്ത്, എ.പി. ഷാജി, ടി.വി. അശോകൻ, വി.കെ. രാമകൃഷ്ണൻ. കെ.ഒ. ദേവസിക്കുട്ടി, ടി.എസ്. തിലകന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.