വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും

കായംകുളം: എസ്.ഡി, എൽ.ഐ.സി, സിറ്റി ഹോട്ടൽ, കൊറ്റുകുളങ്ങര, ഒതനാകുളം, പൈനംകാവ്, പടനിലം എന്നിവിടങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ . അരൂർ: ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കെ.എസ്.ഇ.ബി ഓഫിസ് പരിസരം, മനോരമ ചാനൽ, ജോളാർ, അരൂർപള്ളി പരിസരം, കോട്ടപ്പുറം, പള്ളിയറക്കാവ്, ഉണ്ണിയമ്പലം, അരൂക്കുറ്റി റോഡ് പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും കല്ലുമല കരുണാകരന്‍ അനുസ്മരണസമ്മേളനം മാവേലിക്കര: നാടകപ്രവര്‍ത്തകനായിരുന്ന കല്ലുമല കരുണാകര​െൻറ ഒമ്പതാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിച്ചു. സാഹിത്യകാരന്‍ ചുനക്കര ജനാര്‍ദനന്‍നായര്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു. കല്ലുമല കരുണാകരന്‍ ഫൗണ്ടേഷന്‍ പ്രസിഡൻറ് പ്രഫ. ജി. ചന്ദ്രശേഖരന്‍നായര്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ കല്ലുമല കരുണാകരന്‍ പുരസ്‌കാരം ചാരുമൂട് പുരുഷോത്തമന് സമ്മാനിച്ചു. കല്ലുമല കരുണാകരന്‍ ഫൗണ്ടേഷ​െൻറ വിദ്യാഭ്യാസ പുരസ്‌കാരം മാവേലിക്കര എ.ആര്‍. രാജരാജവര്‍മ സ്മാരക ഗവ. ഗേള്‍സ് ഹൈസ്‌കൂളിന് വേണ്ടി ഹെഡ്മിസ്ട്രസ് പി. സുജാത ഏറ്റുവാങ്ങി. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കെ.കെ. സുധാകരന്‍, ഇലിപ്പക്കുളം രവീന്ദ്രന്‍, നൂറനാട് സുകു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ആര്‍.എസ്. ആനന്ദന്‍, ഡോ. പി.കെ. ജനാര്‍ദനക്കുറുപ്പ്, ജി. ശശികുമാര്‍, പി.കെ. മേദിനി, എന്‍. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.