ആലുവ: റേഷന്‍ കാര്‍ഡ് പുതുക്കിയപ്പോള്‍ ബി.പി.എല്‍ വിഭാഗത്തില്‍ അര്‍ഹതപ്പെട്ടവരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉളിയന്നൂര്‍ വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ താലൂക്ക് സപ്ലൈ ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ. ജിന്നാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡൻറ് അബ്‌ദു മൂലോളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ഉളിയന്നൂര്‍ ശശികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ ഭദ്രാദേവി, വാര്‍ഡ് അംഗം നിഷ ബിജു എന്നിവര്‍ സംസാരിച്ചു. കെ.എ. അന്‍വര്‍, ഹരീഷ് പല്ലേരി, മുഹമ്മദ് അസ്‌ലം , കുഞ്ഞുമുഹമ്മദ്, ജീവകുമാര്‍, ശ്യാം സുന്ദര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സപ്ലൈ ഓഫിസര്‍ക്ക് വാര്‍ഡ് കമ്മിറ്റി നിവേദനവും നല്‍കി. ക്യാപ്ഷന്‍ ea51 ration card റേഷന്‍ കാര്‍ഡ് പുതുക്കിയപ്പോള്‍ ബി.പി.എല്‍ വിഭാഗത്തില്‍ അര്‍ഹതപ്പെട്ടവരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉളിയന്നൂര്‍ വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ താലൂക്ക് സപ്ലൈ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ. ജിന്നാസ് ഉദ്ഘാടനം ചെയ്യുന്നു കോളജ് പ്രവേശനം ആലുവ : യു.സി കോളജില്‍ എം.എസ്.സി ബയോഇന്‍ഫര്‍മാറ്റിക്‌സ് കോഴ്‌സിന് പ്രവേശനം ആഗ്രഹിക്കുന്നവര്‍ ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് വിഭാഗവുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 9895312779
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.