പഴന്തോട്ടത്ത് സ്​പൈസസ്​ ഗോഡൗണിന് തീപിടിച്ചു; വൻ നഷ്​ടം

കിഴക്കമ്പലം: പഴന്തോട്ടത്ത് സ്പൈസസ് കമ്പനിയുടെ ഗോഡൗണിന് തീ പിടിച്ച് വൻ നാശനഷ്ടം. ജെനുവിൻ സ്പൈസസിലെ ജാതിക്ക സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീപിടിച്ചത്. ചൊവ്വാഴച രാത്രി 8.30 ഓടെയാണ് സംഭവം. പുക മുകളിലേക്ക് ഉയരുന്നതുകണ്ട് സംശയം തോന്നിയ കമ്പനി ജീവനക്കാരൻ പരിശോധിക്കുമ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപെട്ടത്. ഉടൻ പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. പട്ടിമറ്റത്തുനിന്നും പെരുമ്പാവൂനിൽനിന്നും നാല് യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന മുഴുവൻ ജാതിക്കയും പത്രികയും കത്തിനശിച്ചു. തീപിടിത്തം തുടക്കത്തിൽതന്നെ ശ്രദ്ധയിൽപെട്ടതിനാൽ മറ്റു ഭാഗങ്ങളിലേക്ക് തീപടരുന്നത് തടയാൻ സാധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.