കരുമാല്ലൂരിൽ കോഴിഫാമിന് തീപിടിച്ചു; 70 കോഴി ചത്തു

കരുമാല്ലൂർ: പഞ്ചായത്തിലെ മനക്കപ്പടിയിൽ കോഴിഫാമിന് തീപിടിച്ചു. മനക്കപ്പടി തോപ്പിൽ പുത്തൻപുരക്കൽ സന്തോഷി​െൻറ ഫാമിലാണ് ഞായറാഴ്ച രാത്രി തീപിടിത്തമുണ്ടായത്. 70 കോഴി ചത്തു. തീ കണ്ട് അയൽക്കാർ ഒച്ചെവക്കുകയും ഫയർഫോഴ്‌സിനെ അറിയിക്കുകയുമായിരുന്നു. ഷെഡിലേക്കുള്ള വൈദ്യുതി ലൈനിലുണ്ടായ ഷോർട്ട്‌സർക്യൂട്ടാണ് കാരണമെന്നു കരുതുന്നു. കൂടിനകത്ത് തീ പിടിക്കാത്ത ഭാഗത്തുണ്ടായിരുന്ന കോഴികളെ ഇതിനിടെ മറ്റൊരിടത്തേക്ക് മാറ്റി. പിന്നീട് പറവൂരിൽനിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സന്തോഷി​െൻറ വീടിനോടുചേർന്ന് മൂന്ന് ഷെഡിലായാണ് കോഴികളെ വളർത്തുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കോഴികളുണ്ടായിരുന്ന വലിയ ഷെഡിനാണ് തീപിടിച്ചത്. തീ പടർന്നുപിടിക്കുന്നതിനിടെ അമ്പതോളം കോഴികൾ ചത്തു. പിന്നീട് കോഴികളിൽ പലതും ചത്തുവീണു. ഫാമിലെ ഉപകരണങ്ങളെല്ലാം കത്തിനശിച്ച നിലയിലാണ്. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ശുചീകരിച്ചു ആലങ്ങാട്: പഞ്ചായത്തിലെ ഇരവിപുരം വാർഡിൽ അങ്ങാടിക്കടവ് െറസിഡൻറ്സ് അസോസിയേഷൻ റോഡി​െൻറ ഇരുവശവും ശുചീകരിച്ചു. പഞ്ചായത്ത് അംഗം പി.എസ്. ജഗദീശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം ശ്രീകല മധു അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് കലാധരൻ മറ്റപ്പിള്ളി, എ.വി. അഗസ്റ്റിൻ, പി.എ. വർഗീസ്, പി.ഒ. ഫ്രാൻസീസ്, പോൾ മാളിയേക്കൽ, മധു താപ്പാട്ട് എന്നിവർ സംസാരിച്ചു. കാറ്റിൽ വീട് തകർന്നു പറവൂർ: ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. വടക്കേക്കര വാവക്കാട് മാളിയം വീട്ടിൽ സുബ്രഹ്മണ്യ​െൻറ വീടാണ് തകർന്നത്‌. വീട് തകർന്നുവീഴുമ്പോൾ അകത്ത് അമ്മ ഭാർഗവി (87) മാത്രമാണ് ഉണ്ടായിരുന്നത്. പൂന്തോട്ട നിർമാണ തൊഴിലാളിയാണ് സുബ്രഹ്മണ്യൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.