തൃപ്പൂണിത്തുറയിൽ മാലിന്യനീക്കം പ്രഹസനമാകു​െന്നന്ന്​ പരാതി

തൃപ്പൂണിത്തുറ: നഗരത്തിൽ മാലിന്യനീക്കവും ശുചീകരണപ്രവർത്തനങ്ങളും പ്രഹസനമാകുന്നെന്ന് പരാതി. റോഡരികിൽ വെട്ടിയിടുന്ന ചെടികളും മറ്റും നീക്കം ചെയ്യാതെ കിടക്കുകയാണ്. കാനകളിലെ മാലിന്യം കോരി മുകളിൽ വെക്കും. മഴയത്ത് ഒഴുകി പരിസരമാകെ വ്യാപിക്കും. അന്ധകാര തോട് മാലിന്യത്താൽ നിറഞ്ഞു. നഗരസഭ കാര്യാലയത്തിനുസമീപം മാലിന്യച്ചാക്കുകൾ നിറഞ്ഞ് വാഹനംപോലും കാണാൻ കഴിയില്ല. കരിങ്ങാച്ചിറ, ഹിൽ പാലസ്, തിരുവാങ്കുളം, കോട്ടയത്തുപാറ, ചോറ്റാനിക്കര ആശുപത്രി എന്നിവിടങ്ങളിലെല്ലാം പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ കൂട്ടിയിട്ടിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.