മോഷ്​ടിച്ച എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 3.59 ലക്ഷം പിന്‍വലിച്ച തമിഴ് ദമ്പതികള്‍ അറസ്​റ്റില്‍

മോഷ്ടിച്ച എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 3.59 ലക്ഷം പിന്‍വലിച്ച തമിഴ് ദമ്പതികള്‍ അറസ്റ്റില്‍ മംഗളൂരു: വീട്ടുജോലിക്കിടെ തട്ടിയെടുത്ത എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 3.59 ലക്ഷം രൂപ പിന്‍വലിച്ച തമിഴ്നാട് സ്വദേശികളായ ദമ്പതികളെ മംഗളൂരു സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വെല്ലൂര്‍ സ്വദേശികളായ സെല്‍വം (31), ഭാര്യ ഫാത്തിമ (28) എന്നിവരാണ് അറസ്റ്റിലായത്. ഫല്‍നിറിലെ വയോധിക ജൊയ്സിയുടെ കനറാ ബാങ്ക് അക്കൗണ്ട് കാര്‍ഡ് ഉപയോഗിച്ചാണ് േമയ് 16 മുതല്‍ ജൂണ്‍ 26വരെ 12 തവണയായി തുക പിന്‍വലിച്ചത്. ഇവരുടെ വീട്ടില്‍ വര്‍ഷങ്ങളായി ജോലിക്ക് നിന്നിരുന്ന ഫാത്തിമ കഴിഞ്ഞ ഏപ്രില്‍ 14ന് വിട്ടുപോകുമ്പോള്‍ എ.ടി.എം കാര്‍ഡും പാസ്വേഡ് രേഖപ്പെടുത്തിയ ഡയറിയും മോഷ്ടിക്കുകയായിരുന്നു. ഫാത്തിമ പോയതിന് പിന്നാലെ ജോയ്സി വിദേശത്തേക്കും യാത്രയായിരുന്നു. ജൂണ്‍ 26ന് തിരിച്ചെത്തിയ അവര്‍ നാട്ടില്‍ ഉപയോഗിക്കുന്ന ഫോണിലേക്കുവന്ന എസ്.എം.എസുകളില്‍ നിന്നാണ് ത‍​െൻറ അക്കൗണ്ടിലെ പണം ചോര്‍ന്നതറിഞ്ഞത്. ദമ്പതികളില്‍നിന്ന് 2.20 ലക്ഷം രൂപയും 20 ഗ്രാം തൂക്കമുള്ള സ്വര്‍ണാഭരണവും പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.