മില്ലുങ്കൽ ടൂറിസം പദ്ധതി അവലോകനയോഗം

പിറവം: ആമ്പല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരമറ്റം മില്ലുങ്കൽ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട മോണിറ്ററിങ് സമിതിയുടെ അവലോകനേയാഗം അനൂപ ്ജേക്കബ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്നു. സർക്കാർ അംഗീകൃത ഏജൻസികൾക്ക് പ്രവൃത്തി നൽകണമെന്ന് വകുപ്പുതല ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എം. പാനൽ ചെയ്ത 20 ഒാളം സർക്കാർ ഏജൻസികളാണ് ഇപ്പോൾ ഉള്ളത്. സർക്കാർ ഏജൻസികൾ സമയബന്ധിതമായ പണികൾ പൂർത്തിയാക്കാറില്ലെന്ന് എം.എൽ.എ പറഞ്ഞു. കർശനമായ നിബന്ധനകളോടെ നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ പണി പൂർത്തീകരിക്കുന്ന സർക്കാർ ഏജൻസികൾക്ക് നൽകാൻ യോഗത്തിൽ തീരുമാനമായി. ടൂറിസം വികസനത്തി​െൻറ ഭാഗമായി വരാൻ പോകുന്ന പാർക്കിലെ റെസ്റ്റാറൻറ് ഇന്ത്യൻ കോഫിഹൗസിനെ ഏൽപിക്കണമെന്നും ആവശ്യമുയർന്നു. ഒാപൺ സ്റ്റേജ്, റെസ്റ്റാറൻറ്, കളിസ്ഥലം, വാക്ക്വേ തുടങ്ങിയ വിപുലമായ പദ്ധതികൾക്കുപുറമെ രണ്ടാംഘട്ടമായി മില്ലുങ്കൽ തോടി​െൻറ ആഴം കൂട്ടി നവീകരിച്ച് ബോട്ട് സർവിസ് ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജലജ മോഹനൻ, ജില്ല പഞ്ചായത്തംഗം എ.ടി. സുഭാഷ്, ബ്ലോക്ക് പഞ്ചായത്തംഗം ബിജു തോമസ്, വാർഡ് അംഗം സലിം അലി, ടൂറിസം ജോയൻറ് ഡയറക്ടർ, ഡി.ടി.പി.സി സെക്രട്ടറി എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.