മൂവാറ്റുപുഴ: മാലിന്യങ്ങളൊഴുക്കുന്നുവെന്ന പേരിൽ കൂൾബാറുകൾ അടക്കമുള്ളവയുടെ മാലിന്യക്കുഴലുകൾ അടക്കാനുള്ള നഗരസഭ നീക്കം വിവാദത്തിലേക്ക്. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒറ്റമുറികളിൽ പ്രവർത്തിക്കുന്ന ചെറിയ കൂൾബാറുകൾ, ചായക്കടകൾ എന്നിവയുടെ അഴുക്കുവെള്ളം ഒഴുക്കുന്ന പൈപ്പുകളാണ് ഏകപക്ഷീയമായി അടക്കുന്നത്. പുഴ മലിനീകരണത്തിെൻറ പേരിലാണ് നടപടി. എന്നാൽ, നഗരസഭ കോംപ്ലക്സുകൾ, വൻകിട വ്യാപാര സ്ഥാപനങ്ങൾ, അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽനിന്ന് കക്കൂസ് മാലിന്യമുൾപ്പെടെ ഓടയിലേക്കൊഴുക്കുന്നത് തടയാതെ നഗരസഭ ചെറുകിട വ്യാപാരികൾക്ക് നേരെ തിരിഞ്ഞതാണ് വിവാദമായത്. വാഴപ്പിള്ളി, കീച്ചേരിപടി മേഖലകളിലാണ് നടപടിക്ക് തുടക്കം കുറിച്ചത്. ഇതിനെതിരെ സമരത്തിനൊരുങ്ങുകയാണ് വ്യാപാരികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.