കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ഭീഷണിയും കൈയേറ്റശ്രമവും; മാർച്ചും ധർണയും ഇന്ന് (EA + EK)

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറിക്ക് നേരെ പഞ്ചായത്ത് പ്രസിഡൻറ് നടത്തിയ കൈയേറ്റശ്രമത്തിലും ഭീഷണിയിലും പ്രതിഷേധിച്ച് സി.പി.എം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച പഞ്ചായത്ത് ഓഫിസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തും. രാവിലെ പത്തിന് സി.എ സ്മാരക മന്ദിരത്തിൽനിന്നും മാർച്ച് ആരംഭിക്കും. പഞ്ചായത്ത് സെക്രട്ടറി പി. ജി. പ്രദീപിനെയാണ് പ്രസിഡൻറ് കെ.വി. ജേക്കബി​െൻറ നേതൃത്വത്തിൽ ൈകയേറ്റം ചെയ്യാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ട്വൻറി-20 നേതാക്കൻമാരുടെ ഉടമസ്ഥതയിലുള്ള കറിപ്പൗഡർ കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകിയില്ലെന്നാരോപിച്ചായിരുന്നു ൈകേയറ്റശ്രമവും ഭീഷണിയും. നിയമ വിരുദ്ധ കാര്യങ്ങൾ നടപ്പാക്കുന്നതിന് വേണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ട്വൻറി-20 ഭരണസമിതിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.