കാക്കനാട്: കേരള ഗവ. പ്രസ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐ.എൻ.ടി.യു.സി) 54-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. ജില്ല പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന സമാപന സമ്മേളനം ഹൈബി ഈഡന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലൂഡി ലൂയിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി. മോഹനൻ, ഡൊമിനിക് പ്രസേൻറഷന്‍, വി. പ്രതാപചന്ദ്രന്‍, സിബി വാഴൂര്‍, ഷാജി കുര്യന്‍, വെമ്പായം അനില്‍, ടി. അനില്‍കുമാര്‍, എ. അബ്ദുള്‍ കരീം, ജോമി സ്റ്റീഫന്‍, വി.വൈ. അന്‍സാര്‍, വി.കെ. ഖലൈ എന്നിവർ സംസാരിച്ചു. ട്രേഡ് യൂനിയന്‍ സമ്മേളനം ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ഉണ്ണി കാക്കനാട്, സി.സി. വിജു, പി.പി. അലിയാര്‍, മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.