p7baki1റോസ്​ വാലി ചിട്ടി തട്ടിപ്പ്​: ത്രിപുര സി.പി.എം നേതാവിനെ സി.ബി.​െഎ ചോദ്യംചെയ്​തു

റോസ് വാലി ചിട്ടി തട്ടിപ്പ്: ത്രിപുര സി.പി.എം നേതാവിനെ സി.ബി.െഎ ചോദ്യംചെയ്തു അഗർതല: ത്രിപുരയിലെ റോസ് വാലി ചിട്ടി ഫണ്ട് തട്ടിപ്പുകേസിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഗൗതം ദാസിനെ സി.ബി.െഎ ചോദ്യം ചെയ്തു. കഴിഞ്ഞ മാസം രണ്ടു തവണ സി.ബി.െഎ ചോദ്യംചെയ്തുവെന്ന മാധ്യമ റിപ്പോർട്ട് നിഷേധിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ ഒരു തവണയാണ് ചോദ്യംചെയ്തതെന്ന് ദാസ് അറിയിച്ചു. ജൂൺ 16ന് പാർട്ടി മുഖപത്രമായ 'ഡെയ്ലി ദേശേർകത'യുടെ ഒാഫിസിൽ വെച്ചായിരുന്നു ഇത്. സി.ബി.െഎ െകാൽക്കത്ത ഒാഫിസിൽനിന്ന് മൊബൈലിൽ വിളിച്ചാണ് നേരിട്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. അഡീഷനൽ എസ്.പിയും ഒരു ഇൻസ്പെക്ടറും ഒാഫിസിൽ വന്നതായും ദാസ് പറഞ്ഞു. അഭിഭാഷക​െൻറ സാന്നിധ്യത്തിൽ ഏതാനും ചോദ്യങ്ങൾ മാത്രമാണ് ചോദിച്ചത്. ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട് തനിക്ക് ഒരുവിധ പങ്കുമില്ലെന്ന് അറിയിച്ചതായും ദാസ് കൂട്ടിേച്ചർത്തു. കേസിൽ ത്രിപുര സാമൂഹികക്ഷേമ മന്ത്രി ബിജിത നാഥിനെ നേരത്തേ സി.ബി.െഎ ചോദ്യംചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.