ജനകീയ സമരനേതാക്കളെ സർക്കാർ വേട്ടയാടുന്നു -ആം ആദ്മി കൊച്ചി: ജനകീയ സമരനേതാക്കളെ ഇടതുസർക്കാർ വേട്ടയാടുകയാണെന്ന് ആം ആദ്മി പാർട്ടി. തീവ്രവാദി, മാവോവാദി മുദ്ര കുത്തി അടിച്ചമർത്താനാണ് ശ്രമം. മുത്തങ്ങ സമരകാലം മുതല്‍ ആരംഭിച്ച ഇത്തരം അസത്യപ്രചാരണം ഏറ്റവും ഒടുവില്‍ മൂന്നാറിലും പുതുവൈപ്പിലും തുടരുകയാണ്. എന്നാല്‍, ഇതുവരെ ഈ സമരങ്ങളില്‍ ഇടപെട്ട ഒരു തീവ്രവാദിയെപോലും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടിെല്ലന്നതുതന്നെ ഇത്തരം നീക്കങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നു. ആം ആദ്മി പാർട്ടി-പൊമ്പിെളെ ഒരുെെമ പ്രവർത്തകനായ മനോജിനെ അകാരണമായി തടവിലാക്കി ഭീഷണിപ്പെടുത്തിയത് ഇതിന് ഉദാഹരണമാണെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.