കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാകുന്ന സ്ഥിതിയുണ്ടാകരുതെന്ന് ഹൈകോടതി. ടോൾ നൽകാൻ വാഹനങ്ങൾ നിർത്തിയിടുന്നതുമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കിനെതിരെ തൃശൂർ കുമരനല്ലൂർ സ്വദേശി കെ.ടി. ബെന്നി നൽകിയ പൊതുതാൽപര്യ ഹരജി തീർപ്പാക്കിയാണ് നിർദേശം. ദേശീയപാത അതോറിറ്റി േപ്രാജക്ട് ഡയറക്ടർ, പൊതുമരാമത്ത് അണ്ടർ സെക്രട്ടറി, ടോൾ പ്ലാസയിലെ ചീഫ് ഒാപറേറ്റിങ് ഓഫിസർ, പുതുക്കാട് സി.ഐ, എസ്.ഐ, ചാലക്കുടി ഡിവൈ.എസ്.പി തുടങ്ങിയവരെ എതിർ കക്ഷികളാക്കി നൽകിയ ഹരജി പ്രശ്നപരിഹാരത്തിന് സമയം അനുവദിച്ച് പലതവണ മാറ്റിെവച്ചിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിച്ചെന്ന് എതിർകക്ഷികൾ അറിയിച്ചതിനെ തുടർന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹരജി തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.