താനൂരിൽ നങ്കൂരമിട്ട വള്ളം ദുരൂഹ സാഹചര്യത്തിൽ തകർന്നു

താനൂർ: ഹാർബർ പരിസരത്ത് നങ്കൂരമിട്ട അൽ അബാദ് വള്ളം ദുരൂഹ സാഹചര്യത്തിൽ തകർന്ന നിലയിൽ. ശനിയാഴ്ച പുലർച്ച കടലിൽ പോകാനെത്തിയ സംഘം ഹാർബറി​െൻറ പടിഞ്ഞാറ് കരിങ്കൽ കെട്ടിനോട് ചേർന്ന് ബോട്ട് മുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഹർബറിന് നടുവിൽ കെട്ടി നിർത്തിയ ബോട്ട് കടലാക്രമണത്തിൽ തകരാൻ ഇടയിെല്ലന്നും സംഭവത്തിൽ ദുരൂഹതയുണ്ടന്നും തൊഴിലാളികൾ പറഞ്ഞു. മത്സ്യ സഹകരണസംഘത്തിൽനിന്ന് വയ്പയെടുത്തും പണം കടം വാങ്ങിയുമാണ് വള്ളം കടലിലിറക്കിയത്. 50 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. 45ഒാളം തൊഴിലാളികളാണ് വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നത്. വള്ളം തകർന്നതോടെ കുടുംബങ്ങളും ആശങ്കയിലാണ്. ആർ.ഡി.ഒ, താഹസിൽദാർ എന്നിവരടങ്ങിയ സംഘം സ്ഥലം സന്ദർശിച്ചു. താനൂർ പൊലീസ് കേസെടുത്തു. photo: tir MW8 താനൂർ ഹാർബർ പരിസരത്ത് ദുരൂഹ സാഹചര്യത്തിൽ തകർന്ന വള്ളം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.