മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം

മട്ടാഞ്ചേരി: ഇടത് സർക്കാറി​െൻറ മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി തോപ്പുംപടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഞ്ചനദിനം ആചരിച്ചു. ബഹുജന പ്രതിഷേധ മാർച്ചും മദ്യനയത്തി​െൻറ ഓർഡിനൻസി​െൻറ പകർപ്പ് കത്തിക്കുകയും ചെയ്തു. കണ്ണമാലി ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് തോപ്പുംപടി കവലയിൽ സമാപിച്ചു. സ​െൻറ് സെബാസ്റ്റ്യൻ ദേവാലയ സഹ വികാരി ബി.കെ. റിൻസൺ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം അബ്ദുൽ സലാം വിഷയാവതരണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി പി.ബി. കബീർ അധ്യക്ഷത വഹിച്ചു. ട്രഷറർ പി.കെ. അബ്ദുൽ സമദ് സർക്കാറി​െൻറ മദ്യനയരേഖ കത്തിച്ചു. കെ.ഐ. അബ്ദുൽ ജബ്ബാർ, എം.എസ്. ഷംസുദ്ദീൻ, ഫൗസിയ മുഹമ്മദ്, ഷമീം ഇക്ബാൽ, നബീസ ഹഖീം, അനീഷ റഹീം, എ.എ. ഷാജഹാൻ എന്നിവർ നേതൃത്വം നൽകി. വഞ്ചനദിനം ആചരിച്ചു പള്ളുരുത്തി: വെൽഫെയർ പാർട്ടി പള്ളുരുത്തി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടത് സർക്കാറി​െൻറ മദ്യനയത്തിനെതിരെ വഞ്ചനദിനം ആചരിച്ചു. നഗരസഭ പള്ളുരുത്തി സോണൽ ഒാഫിസിലേക്ക് മാർച്ച് നടത്തി. കരട് മദ്യനയരേഖ കത്തിച്ച് ജില്ല സമിതി അംഗം സദ്ഖത്ത് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സാലിഹ് അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡൻറ് ടി.പി. അബ്ദുൽ ഖയ്യൂം, ഫ്രട്ടേണിറ്റി കൺവീനർ സൽമാൻ, ഹുസൈൻ, ദാസൻ, നിസാർ, ആഷിഖ്, അലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.