ആലപ്പുഴ: ജനങ്ങളുടെ ആരോഗ്യവും കുടുംബങ്ങളിലെ മനഃസമാധാനവും സമ്പത്തും തകർക്കുന്ന പ്രഖ്യാപിത മദ്യനയം സർക്കാർ തിരുത്താൻ തയാറാകണമെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് ആവശ്യപ്പെട്ടു. പ്രഖ്യാപിത മദ്യനയം നടപ്പായാൽ കേരളം മദ്യത്തിൽ മുങ്ങുന്ന അവസ്ഥയായിരിക്കും. സർക്കാറിെൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് കേരള മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ് പടിക്കൽ നടത്തിയ നിൽപ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നണി ജില്ല പ്രസിഡൻറ് എസ്. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഫാ. വർഗീസ് മുഴുത്തേറ്റ് മുഖ്യപ്രഭാഷണം നടത്തി. ബേബി പാറക്കാടൻ, എച്ച്. സുധീർ, എം.ഡി. സലിം, ജോർജ് കാരാച്ചിറ, അഡ്വ. എം.എ. ബിന്ദു, സുബ്രഹ്മണ്യ മൂസത്, എം.ജെ. ഉമ്മച്ചൻ, അഡ്വ. പ്രദീപ് കൂട്ടാല, കെ.എം. ജയസേനൻ, ആർ. റിനിൽ, പി.എം. മണിയമ്മ, കെ.ജെ. പൗലോസ്, എ. സിറാജുദ്ദീൻ, സി. പത്മകുമാരി, ഷമീർ ഫലാഹി, സുവർണകുമാരി, ഡി.സി. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ഇ.എം.എസ് സ്റ്റേഡിയത്തിൽനിന്ന് പ്രവർത്തകർ ജാഥയായിട്ടാണ് കലക്ടറേറ്റ് പടിക്കൽ എത്തിയത്. സ്ത്രീകൾ അടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. രവി പാലത്തുങ്കൽ പ്രകടനം ഫ്ലാഗ്ഓഫ് ചെയ്തു. കൃഷിമന്ത്രി കുട്ടനാട് സന്ദർശിക്കണം -കർഷക കോൺഗ്രസ് ആലപ്പുഴ: വെള്ളപ്പൊക്ക കെടുതിയിൽ കുട്ടനാട്ടിൽ കൃഷിയിറക്കിയ പല പാടശേഖരങ്ങളും മടവീഴുകയും കൃഷിക്ക് ഒരുക്കിയിട്ട പാടശേഖരങ്ങൾ പലതും മടവീഴ്ചയുടെ ഭീഷണിയിലുമായ സാഹച്യത്തിൽ ആശ്വാസനടപടികൾ ഉടൻ ഉണ്ടാകണമെന്നും കൃഷിമന്ത്രി കുട്ടനാട് സന്ദർശിച്ച് പരിഹാര നടപടി സ്വീകരിക്കണമെന്നും കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ജോർജ് കാരാച്ചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ മുഞ്ഞിനാട് രാമചന്ദ്രൻ, മാത്യു ചെറുപറമ്പൻ, ജോജി ചെറിയാൻ, ജി. വേണുഗോപാൽ, ജില്ല സെക്രട്ടറിമാരായ ബിജു വലിയവീടൻ, ചിറപ്പുറത്ത് മുരളി, സിബി മൂലംകുന്നം, കെ.പി. ഗോപിദാസ്, കെ.പി. ബൈജു, കെ. സജീവ്, പി. മധുസൂദനപണിക്കർ, തങ്കച്ചൻ കൂലിപ്പുരയ്ക്കൽ, ഷഫീക്ക് മണ്ണഞ്ചേരി, ഷിബു മാവുങ്കൽ, എം. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. പ്രഥമ കാവാലം സ്മൃതി പുരസ്കാരം മധു ആലിശ്ശേരിക്ക് ആലപ്പുഴ: കവിയും നാടകാചാര്യനുമായ കാവാലം നാരായണ പണിക്കരുടെ പേരിൽ വേൾഡ് ഡ്രമാറ്റിക് സ്റ്റഡി െസൻറർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ പ്രഥമ കാവാലം സ്മൃതിപൂജ പുരസ്കാരം ലളിതഗാന രചനക്ക് മധു ആലിശ്ശേരിക്ക് ലഭിച്ചു. കവിയും ചിത്രകാരനും ചമയ കലാകാരനുമായ മധു ആലിശ്ശേരി ഇടമലക്കുടി പഞ്ചായത്തിലെ സീനിയർ ക്ലർക്കാണ്. (ചിത്രം എ.പി 51)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.