താരങ്ങളുടെ നടപടി പ്രതിഷേധാർഹം- ^കെ.ജെ.യു

താരങ്ങളുടെ നടപടി പ്രതിഷേധാർഹം- -കെ.ജെ.യു കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽബോഡി തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ അപമാനിക്കുന്ന തരത്തിൽ ജനപ്രതിനിധികളായ താരങ്ങൾ നടത്തിയ പരാമർശങ്ങൾ നീതീകരിക്കാൻ കഴിയുന്നതെല്ലന്നും ഇവർ ക്ഷമാപണം നടത്തണമെന്നും കേരള ജേണലിസ്റ്റ് യൂനിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എം.എൽ.എമാരായ മുകേഷും ഗണേഷ്‌കുമാറും മാധ്യമപ്രവർത്തകരെ അവഹേളിക്കുന്നതരത്തിലാണ് പെരുമാറിയതെന്ന് സംസ്ഥാന പ്രസിഡൻറ് ബാബു തോമസ്, ജനറൽ സെക്രട്ടറി അനിൽ ബിശ്വാസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.