കഞ്ചാവ് വില്‍പന; ഒളിവിലായിരുന്ന പ്രതി അറസ്​റ്റില്‍

കാക്കനാട്: വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റില്‍. എരുവേലി തോട്ടശ്ശേരി വീട്ടില്‍ വിനോദാണ് (ചുണ്ടന്‍ വിനോദ്- -38) തൃക്കാക്കര പൊലീസി​െൻറ പിടിയിലായത്. ഹില്‍പാലസ്, അമ്പലമേട്, തൃക്കാക്കര സ്റ്റേഷനുകളിലായി അടിപിടി ഉള്‍പ്പെടെ 11 കേസ് ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. കമ്പംമേട്ട് നിന്നും കഞ്ചാവെത്തിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായത്. തൃക്കാക്കര അസി. പൊലീസ് കമീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമീഷണറുടെ പ്രത്യേക അന്വേഷണ സംഘം ചോറ്റാനിക്കര ക്ഷേത്ര പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ ഇയാള്‍ 2006 മുതല്‍ പൊലീസിനെ കബളിപ്പിച്ച് കഴിയുകയായിരുന്നു. തൃക്കാക്കര എസ്.ഐ എ.എന്‍. ഷൈജുവി​െൻറ നേതൃത്വത്തില്‍ എ.എസ്.ഐ ബാബു, സി.പി.ഒമാരായ വി. ശ്യാം കുമാര്‍, മാഹിന്‍ അബൂബക്കര്‍, അബി മാത്യു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.