കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ഥികള്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ളിക്ദിന പരേഡില്‍ പങ്കെടുക്കും. എന്‍.കെ. കീര്‍ത്തി, എസ്.പി. ശ്രേയ, അഭിജിത് ഷിബു എന്നിവരാണ് പരേഡില്‍ പങ്കെടുക്കുന്നത്. രണ്ടാം വര്‍ഷ സോഷ്യോളജി ബിരുദാനന്തരബിരുദ വിദ്യാര്‍ഥിനിയാണ് കീര്‍ത്തി. കൊടുങ്ങല്ലൂര്‍ അഞ്ചങ്ങാടി നാലുമാക്കല്‍ വീട്ടില്‍ കുട്ടന്‍-സുഷമ ദമ്പതികളുടെ മകളാണ്. തിരുവനന്തപുരം ജില്ലയിലെ കൊടങ്ങാവിള തൊഴുവരത്തല പുത്തന്‍വീട്ടില്‍ ശ്രീകുമാരന്‍ നായര്‍-പദ്മം ദമ്പതികളുടെ മകളായ ശ്രേയ രണ്ടാം വര്‍ഷ എം.എസ്.ഡബ്ള്യു വിദ്യാര്‍ഥിനിയാണ്. ഇരുവരുടെയും പഠനത്തിലെ മികവാണ് പരേഡില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കിയത്. മലയാറ്റൂര്‍ ഇല്ലിത്തോട് സ്വദേശിയായ അഭിജിത് ഷിബു ഒരുമാസമായി ഡല്‍ഹിയില്‍ റിപ്പബ്ളിക്ദിന പരേഡിന് ഒരുക്കമായുള്ള റിഹേഴ്സല്‍ ക്യാമ്പിലാണ്. നാഷനല്‍ സര്‍വിസ് സ്കീമിലെ പ്രവര്‍ത്തനങ്ങളാണ് അഭിജിത്തിനെ പരേഡില്‍ പങ്കെടുക്കാന്‍ അര്‍ഹനാക്കിയത്. സര്‍വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ രണ്ടാം വര്‍ഷ ബി.എ (സംസ്കൃതം ന്യായം) വിദ്യാര്‍ഥിയായാണ്. വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ മൂന്ന് വിദ്യാര്‍ഥികളെയും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.