കൂനമ്മാവ് മേഖലയില്‍ സൈക്കിള്‍ മോഷണം പതിവാകുന്നു

പറവൂര്‍: കൂനമ്മാവ് മേഖലയില്‍ സൈക്കിള്‍ മോഷണം നിത്യസംഭവമാകുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അമ്പതിലധികം സൈക്കിളുകളാണ് മോഷ്ടിക്കപ്പെട്ടത്. രണ്ടാഴ്ച മുമ്പ് കൂനമ്മാവ് കവലക്കുസമീപം നിര്‍ത്തിയിട്ട ബ്ളോക്ക്പടി സ്വദേശി ശ്യാംകുമാറിന്‍െറ സ്കൂട്ടറും സെന്‍റ് ഫിലോമിനാസ് ദേവാലയത്തിന് എതിര്‍വശത്ത് ദേശീയപാതക്ക് ഏറ്റെടുത്തിട്ടിരിക്കുന്ന സ്ഥലത്ത് വെച്ചിരുന്ന രണ്ടുസൈക്കിളും മോഷ്ടിക്കപ്പെട്ടതാണ് അവസാന സംഭവം. മോഷണംപോയതുമായി ബന്ധപ്പെട്ട് പലരും വരാപ്പുഴ പൊലീസില്‍ പരാതി നല്‍കി. നിരവധി തവണ പരാതി നല്‍കിയിട്ടും പൊലീസിന്‍െറ ഉദാസീനത മോഷ്ടാക്കള്‍ക്ക് സൗകര്യം ചെയ്യുകയാണെന്ന് ആരോപണമുണ്ട്. ദേശീയപാത 17ല്‍ കൂനമ്മാവ് ചിത്തിര കവലയില്‍നിന്ന് വിവിധ ഭാഗങ്ങളിലേക്ക് ജോലിക്കും പഠിക്കുന്നതിനുമായി പോകുന്നവരുടെ സൈക്കിളുകളാണ് മോഷണം പോകുന്നതില്‍ ഏറെയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.