സ്​മാർട്ട് സിറ്റി^സിനർജി തർക്കം ഒത്തുതീർപ്പായി

സ്മാർട്ട് സിറ്റി-സിനർജി തർക്കം ഒത്തുതീർപ്പായി കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയും സിനർജി േപ്രാപ്പർട്ടി െഡവലപ്മ​െൻറ് സർവിസസും തമ്മിൽ നിലനിന്ന തർക്കം ഒത്തുതീർപ്പായി. സ്മാർട്ട്സിറ്റിയുടെ േപ്രാജക്ട് മാനേജ്മ​െൻറ് കൺസൽട്ടൻറാണ് സിനർജി. സ്മാർട്ട് സിറ്റിക്കെതിരെ നിലനിന്ന ഇൻസോൾവൻസി നടപടിക്രമങ്ങൾ പൂർണവും അന്തിമവുമായി ഒത്തുതീർപ്പാക്കിയതായി സ്മാർട്ട് സിറ്റി-സിനർജി വൃത്തങ്ങൾ അറിയിച്ചു. നാഷനൽ കമ്പനി ലോ അപ്പലേറ്റ് ൈട്രബ്യൂണലി​െൻറ അറിവോടെയാണ് ഒത്തുതീർപ്പ് കരാർ ഒപ്പിട്ടത്. ഒത്തുതീർപ്പ് കരാർ ൈട്രബ്യൂണലിന് സമർപ്പിക്കുകയും ചെയ്തു. ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം, സിനർജിക്ക് നൽകാനുള്ള പണം മുഴുവനായും സ്മാർട്ട്സിറ്റി അടച്ചു തീർത്തു. മറ്റുതർക്കങ്ങൾ രമ്യമായി പരിഹരിച്ചതായും സിനർജി അറിയിച്ചു. സിനർജിയുമായി ഭാവിയിൽ കരാറിലേർപ്പെടാൻ മറ്റുതടസ്സങ്ങൾ ഒന്നുമില്ലെന്ന് സ്മാർട്ട് സിറ്റി വ്യക്തമാക്കി. നേപ്പാൾ, മലേഷ്യ, ആഫ്രിക്ക, ശ്രീലങ്ക, മിഡിൽ ഈസ്റ്റ്, വിയറ്റ്നാം എന്നിവിടങ്ങളിലും സിനർജിക്ക് സാന്നിധ്യമുണ്ട്. ചലച്ചിത്ര നിർമാണം; പ്രവേശന പരീക്ഷ കൊച്ചി: ഇന്ത്യയിലെ മുൻനിര ഫിലിം, കമ്യൂണിക്കേഷൻ, മീഡിയ ആർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ആയ വിസിലിങ്ങ് വുഡ്സ് ഇൻറർനാഷനലി​െൻറ എൻട്രൻസ് പരീക്ഷകൾ ഇൗ മാസം അഞ്ചിന് ആരംഭിക്കും. ചലച്ചിത്രനിർമാണം, തിരക്കഥ രചന, അനിമേഷൻ ഫിലിം മേക്കിങ്, അഭിനയം, കഥ, ഫാഷൻ ഡിസൈൻ, സംഗീതം, വിഷ്വൽ കമ്യൂണിക്കേഷൻ എന്നിവയാണ് ബിരുദ കോഴ്സുകൾ. ചലച്ചിത്രനിർമാണം, അഭിനയം, തിരക്കഥ രചന എന്നിവയിൽ ഡിപ്ലോമ കോഴ്സുകളും ഉണ്ട്. മുംബൈ ഗോർഗാവോണിലെ വിസിലിങ് വുഡ് ഫിലിം സിറ്റി കാമ്പസിലാണ് പ്രവേശന പരീക്ഷകൾ. ഹോളിവുഡ് റിപ്പോർട്ടർ റാങ്കിങ് പ്രകാരം ലോകത്തെ മികച്ച 10 ഫിലിം സ്കൂളുകളിലൊന്നാണ് വിസിലിങ് വുഡ്സ്. രജിസ്േട്രഷന് ഋഷി ബാബു: +91 77389 20559, www.whsitlingwoosd.nte .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.