വീടുകൾ തോറും വിൽക്കുന്നവരെയും മത്സ്യത്തൊഴിലാളികളായി അംഗീകരിക്കണം^-എസ്.ടി.യു.

വീടുകൾ തോറും വിൽക്കുന്നവരെയും മത്സ്യത്തൊഴിലാളികളായി അംഗീകരിക്കണം-എസ്.ടി.യു. മട്ടാഞ്ചേരി: തലച്ചുമടായും സൈക്കിളിലും മത്സ്യം വീടുകൾ തോറും വിൽക്കുന്നവരെയും മാർക്കറ്റ് കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നവരെയും മത്സ്യത്തൊഴിലാളികളായി അംഗീകരിച്ച് ആനുകൂല്യം നൽകണമെന്ന് സ്വതന്ത്ര മത്സ്യവിതരണ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന വൈസ് പ്രസിഡൻറ് ടി.കെ. അഷറഫ് ആവശ്യപ്പെട്ടു. ചെറിയപ്രായം മുതൽ ജീവിതത്തി​െൻറ നല്ലൊരു ശതമാനവും മത്സ്യവിപണനത്തിൽ ഏർപ്പെട്ട ഇവരെയും മത്സ്യത്തൊഴിലാളികളായി സർക്കാർ അംഗീകരിക്കണം. കടലോര മേഖലയിൽ താമസിക്കുന്ന കല്ല് പണിക്കാരും മരപ്പണിക്കാരുമടക്കമുള്ള തൊഴിലാളികളെ പോലും മത്സ്യതൊഴിലാളികളായി പരിഗണിക്കുമ്പോഴാണ് സൈക്കിൾ വാങ്ങാൻ പോലും കഴിവില്ലാത്ത മത്സ്യ വിൽപന തൊഴിലാളികൾ പരിഗണനക്ക് പുറത്ത് കഴിയുന്നതെന്നും നഗരസഭ കൗൺസിലർ കൂടിയായ ടി.കെ. അഷറഫ് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് റഷീദ് കായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സഹീർ പാലക്കൽ , കെ.പി. അബ്ദുൽ കരീം, എ. സക്കീർ ഹുസൈൻ, കെ.പി. സക്കീർ ഹുസൈൻ, െസയ്തലവി, കെ.ബി. അബു, പി.ബി. നാസർ, സി.വൈ. ആഷിഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.