മത്സ്യത്തൊഴിലാളികൾക്ക്​ തിരിച്ചടിയായി മണ്ണെണ്ണ സബ്​സിഡി വെട്ടിക്കുറക്കലും

കൊച്ചി: ജി.എസ്.ടി നടപ്പാക്കിയത് മൂലം പ്രതിസന്ധിയിലായ . മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ നൽകുന്ന മണ്ണെണ്ണയുടെ വില 25 പൈസ വീതം രണ്ടാഴ്ച കൂടുേമ്പാൾ വർധിപ്പിച്ച് സബ്സിഡി പൂർണമായി നിർത്താനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ഇന്നത്തെ വില തുടരുന്നപക്ഷം 18 മാസംകൊണ്ട് പൂർണമായും സബ്സിഡി നിർത്തലാകുമെന്ന് തൊഴിലാളികൾ പറയുന്നു. മത്സ്യബന്ധന മേഖല ഗുരുതര പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഒരാഴ്ച മുമ്പ് കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കിയത്. നാല് വർഷത്തിനിടെ മത്സ്യഉൽപാദനം നേർപകുതിയായിരുന്നു. ജി.എസ്.ടി പ്രഖ്യാപിച്ചതോടെ വല, റോപ്പ്, അനുബന്ധ പ്ലാസ്റ്റിക് ഉപകരണം എന്നിവയുടെ വില വർധിച്ചിരുന്നു. കേരളത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന ഒൗട്ട് ബോർഡ് എഞ്ചിനുകളിലാണ് മണ്ണെണ്ണ ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ഏകദേശം 20000 മത്സ്യബന്ധനയൂനിറ്റുകൾക്ക് സബ്സിഡി നിരക്കിൽ മണ്ണെണ്ണ നൽകുന്നുണ്ട്. ലിറ്ററിന് 17.50 രൂപ നിരക്കിലാണ് നീല മണ്ണെണ്ണ ലഭിക്കുന്നത്. 9.9 കുതിരശക്തിയുള്ള എൻജിന് 59 ലിറ്ററും 25 കുതിരശക്തിക്ക് മുകളിലുള്ള എൻജിന് യൂനിറ്റിന് 90 ലിറ്ററുമാണ് സബ്സിഡി നിരക്കിൽ സിവിൽ സപ്ലെസ് വകുപ്പ് നൽകുന്നത്. രണ്ട് വർഷം മുമ്പ് ഇത് യഥാക്രമം 129 ലിറ്ററും 179 ലിറ്ററുമായിരുന്നു. 2012ൽ മത്സ്യമേഖലക്ക് 2525 കിലോ ലിറ്റർ മണ്ണെണ്ണ നീക്കിവെച്ചിരുന്നിടത്ത് കഴിഞ്ഞ വർഷം 959 കിലോ ലിറ്ററായി കുറച്ചിരുന്നു. തുടർന്നാണ് വള്ളങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ചത്. സംസ്ഥാനത്തെ 20000 മത്സ്യബന്ധന യൂനിറ്റുകൾക്ക് പ്രതിമാസം ശരാശരി 10000 കിലോ ലിറ്റർ മണ്ണെണ്ണ ആവശ്യമുണ്ട്. എന്നാൽ, ആവശ്യത്തി​െൻറ പത്തിലൊന്നിൽ താഴെ മാത്രമാണ് റേഷനായി ലഭിക്കുന്നത്. മത്സ്യഫെഡ് വഴി സംസ്ഥാന സർക്കാർ പെതുവിപണിയിൽ 60 രൂപ വിലയുള്ള മണ്ണെണ്ണക്ക് 25 രൂപ സബ്സിഡി നൽകി 59 ലിറ്റർ മുതൽ 90 ലിറ്റർ വരെ നൽകുന്നുണ്ട്. ഇതിന് സംസ്ഥാന സർക്കാർ 68 കോടി രൂപ കഴിഞ്ഞ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ടെങ്കിലും 13 കോടി മാത്രമാണ് നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.