മൂവാറ്റുപുഴ: ഇടുക്കി ജില്ല മോട്ടോർ തൊഴിലാളി സഹകരണ സംഘത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് നൽകിയ ഹരജിയിൽ ത്വരിതാന്വേഷണം നടത്താൻ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ഡോ.ബി. കലാംപാഷ ഉത്തരവായി. ഉടുമ്പൻചോല ഇരട്ടയാർ ശാന്തിഗ്രാം മടുക്കോലിൽ ജിംസി ടോണിയാണ് ഹരജിക്കാരൻ. ഇടുക്കി വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പിയോട് ത്വരിതാന്വേഷണം നടത്തി അന്വേഷണറിപ്പോർട്ട് ഒക്ടോബർ 10ന് മുമ്പ് ഹാജരാക്കാനാണ് ആവശ്യപ്പെട്ടത്. വിവിധ കാലഘട്ടങ്ങളിലായി 94 ലക്ഷം രൂപയുടെ ധനാപഹരണവും അതോടൊപ്പം സംഘത്തിൽ വരേണ്ടതായ 2,29,61,637 രൂപയുടെ വെട്ടിപ്പും നടത്തിയെന്നാണ് ഹരജിയിൽ പറഞ്ഞിട്ടുള്ളത്. മോട്ടോർ തൊഴിലാളികൾ, വർക്ക്ഷോപ്പ് ജീവനക്കാർ തുടങ്ങിയവർക്ക് സാമ്പത്തിക സഹായം നൽകാനും കുറഞ്ഞ വിലയ്ക്ക് സ്പെയർ പാർട്ടുകൾ വിൽക്കുന്നതിനും വാഹനങ്ങൾ സ്വന്തമായി വാങ്ങാനും 1986 രൂപവത്കരിച്ചതാണ് മോട്ടോർ തൊഴിലാളി സഹകരണ സംഘം. ഉടുമ്പൻചോല അസിസ്റ്റൻറ് രജിസ്ട്രാർ ഓഫിസിലെ ഇൻസ്പെക്ടർ റോബിൻ.ടി.ജോൺ, അഡ്മിനിസ്ട്രേറ്റർ അബ്ദുൽ റഷീദ്, പൈനാവ് കോഒാപറേറ്റിവ് സൊസൈറ്റി ജോയൻറ് രജിസ്ട്രാർ സി.സി തോമസ്, നെടുങ്കണ്ടം അസിസ്റ്റൻറ് കോഒാപറേറ്റിവ് രജിസ്ട്രാർ എസ്. ഷെർലി, ജില്ല മോട്ടോർ തൊഴിലാളി സഹകരണസംഘം സെക്രട്ടറി ജോസഫ് തോമസ്, ഉടുമ്പൻചോല കോഓപറേറ്റീവ് സൊസൈറ്റി ഇൻസ്പെക്ടർ കെ.എം. സന്തോഷ്, കെ.എം. ജോസ്, ഓഡിറ്റർമാർ വാഴത്തോപ്പ് സെൻറ് ജോർജ് സ്കൂൾ ഹെഡ്മാസ്റ്റർ ടി.ടി. മാത്യു, സൊസൈറ്റി സെക്രട്ടറി ഇൻ ചാർജ് റോബിൻ മോൻ ജോസഫ്, അക്കൗണ്ടൻറ് ഒ.എം. ബിജുമോൻ എന്നിവർക്കെതിെരയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.