മുഖ്യമ​ന്ത്രിയുടെ പേരിൽ പണപ്പിരിവ്​; രണ്ടുപേർ പിടിയിൽ

കാലടി: കരിങ്കൽ ക്വാറിക്ക് ലൈസൻസ് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ പേരിൽ പണപ്പിരിവ് നടത്തിയ രണ്ടുപേർ പിടിയിൽ. മഞ്ഞപ്ര ആനപ്പാറ ഇഞ്ചോളിപ്പറമ്പിൽ വീട്ടിൽ സുബ്രഹ്മണ്യൻ (48), വടക്കൻ വീട്ടിൽ ബേബി (43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ല ജിയോളജിസ്റ്റ് സ്റ്റോപ് മെമ്മോ നൽകിയ അയ്യംപുഴ തട്ടുപാറയിലെ ജെ.ആർ കരിങ്കൽ ക്വാറിക്ക് ലൈസൻസ് ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പു നടത്തിയത്. ക്വാറി ഉടമ ജോസഫ് നൽയ പരാതിയെത്തുടർന്നാണ് െപാലീസ് അന്വേഷണം നടത്തിയത്. സി.പി.എം മേരിഗിരി മുൻ ബ്രാഞ്ച് സെക്രട്ടറിയും പ്രാദേശിക നേതാവുമായ സുബ്രഹ്മണ്യ​െൻറ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുടെയും സി.പി.എം ജില്ല സെക്രട്ടറി പി. രാജീവി​െൻറയും പേരുപറഞ്ഞ് ക്വാറി ഉടമയിൽനിന്ന് പണം വാങ്ങിയത്. ലൈസൻസ് ശരിയാക്കുന്നതിന് രണ്ടുകോടി രൂപയാണ് ഇവർ ആദ്യം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഇത് ഒന്നേകാൽ കോടിയാക്കി. അഡ്വാൻസായി ഒരുലക്ഷം രൂപ ബേബിയുടെ മഞ്ഞപ്രയിലെ മാർട്ടിൻ ഡ്രൈവിങ് സ്‌കൂളിൽെവച്ച് പ്രതികൾ വാങ്ങി. മുഴുവൻ പണവും തരാൻ കഴിയുന്നില്ലെങ്കിൽ ക്വാറിയിൽ ഒാഹരി നൽകിയാൽ മതിയെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ലൈസൻസ് ശരിയാക്കികിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് മനസ്സിലായതും പൊലീസിൽ പരാതിപ്പെട്ടതും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.