ചേര്‍ത്തല: ട്യൂഷന്‍ സെൻററില്‍ വൈകിയെത്തിയെന്ന പേരില്‍ അധ്യാപികയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മുതിര്‍ന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വയലാര്‍ സ്വദേശി റെജിയെയാണ് (42) അധ്യാപികയുടെ പരാതിയെ തുടര്‍ന്ന് ചേര്‍ത്തല പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ ട്യൂഷന്‍ സെൻററിലായിരുന്നു സംഭവം. മഴമൂലം വൈകിയെത്തിയ അധ്യാപികയോട് ഇയാള്‍ കയര്‍ക്കുകയും പിന്നീട് ക്ലാസിലെത്തി കുട്ടികളുടെ മുന്നില്‍െവച്ച് മോശമായി പെരുമാറുകയും ചെയ്‌തെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.