മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർമാരെ പിടികൂടി

കോതമംഗലം: മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാരെ പിടികൂടി. സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണിവർ കുടുങ്ങിയത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്, സ്കൂൾ ബസുകളും പരിശോധനക്ക് വിധേയമാക്കിയിരുന്നു. ശ്രീലക്ഷ്മി ബസ് ഡ്രൈവർ ജോമേറ്റ്, അനുപമ ബസ് ഡ്രൈവർ എൽദോസ്, റോമിങ് ബസ് ഡ്രൈവർ ബൈജു വർഗീസ് എന്നിവരെയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടികൂടിയത്. കോതമംഗലം സി.ഐ വി.ടി. ഷാജ​െൻറ നിർദേശപ്രകാരം ട്രാഫിക് എസ്.ഐ ഇ.പി. ജോസി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിയിലായവർക്കെതിരെ കേസ് എടുക്കുകയും ലൈസൻസ് റദ്ദുചെയ്യാൻ ജോയ്ൻറ് ആർ.ടി.ഒയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് സി.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.