അഭിഭാഷകരുമായി ദിലീപ് കൂടിക്കാഴ്​ച നടത്തി

ആലുവ: പുതുതായി നിയമിച്ച രാമന്‍പിള്ള അസോസിയേറ്റ്‌സിലെ അഭിഭാഷകരുമായി നടൻ ദിലീപ് കൂടിക്കാഴ്ച നടത്തി. നടിയെ ആക്രമിച്ച കേസില്‍ ഹൈകോടതിയില്‍ പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതി​െൻറ ഭാഗമായിട്ടായിരുന്നു ഒന്നര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച. ആലുവ സബ് ജയിലില്‍ ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ എത്തിയ അഭിഭാഷകര്‍ ദിലീപി​െൻറ വക്കാലത്ത് ഒപ്പിട്ടു വാങ്ങുകയും ചെയ്തു. തിങ്കളാഴ്ച ഹൈകോടതിയിൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. പ്രമുഖ അഭിഭാഷകനായ രാംകുമാറാണ് ദിലീപിന് വേണ്ടി കേസ് ഏറ്റെടുത്തിരുന്നത്. കഴിഞ്ഞ ദിവസമാണ് അഭിഭാഷകനായ ബി. രാമന്‍പിള്ളയെ കേസ് ഏല്‍പ്പിച്ചത്. രാമന്‍പിള്ളയുടെ ജൂനിയര്‍മാരായ സജീഷ് മേനോന്‍, ഫിലിപ്പ് വര്‍ഗീസ് എന്നിവരാണ് ജയിലില്‍ എത്തിയത്. ദിലീപി​െൻറ സഹോദരന്‍ അനൂപും ഇവര്‍ക്കൊപ്പം വന്നെങ്കിലും ജയിലിനകത്ത് കടന്നില്ല. നേരേത്ത അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈകോടതിയിലും ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും പ്രോസിക്യൂഷ​െൻറ വാദം പരിഗണിച്ച് ജാമ്യം നിഷേധിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.