കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ നടന്ന ഗൂഢാലോചന കണ്ടെത്തണമെന്നും ദിലീപിന് ജാമ്യം നല്‍കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമീഷനില്‍ ഹരജി നൽകിയതായി ഫെഫ്ക അംഗവും സഹസംവിധായകനുമായ സലീം ഇന്ത്യ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദിലീപ് കുറ്റാരോപിതൻ മാത്രമാണെന്നും കൃത്രിമ തെളിവുകള്‍ സൃഷ്ടിക്കാനാണ് ദിലീപിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ദിലീപിനെ ആസൂത്രിതമായി തകര്‍ക്കാനുള്ള ശ്രമമാണ്. ഫെഫ്ക അടക്കമുള്ള സംഘടനകള്‍ ദിലീപിനെ പുറത്താക്കിയത് താൽക്കാലികം മാത്രമാണെന്നും തിരിച്ചെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈേകാടതിയില്‍ ഹരജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.