നെട്ടൂർ: സൗജന്യ ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് 12വരെ പനങ്ങാട് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. പനങ്ങാട് സെൻട്രൽ െറസിഡൻറ്സ് അസോസിയേഷെൻറ ഏഴാമത് വാർഷികാഘോഷ പരിപാടിയുടെ ഭാഗമായി കൊച്ചിയിലെ അസ്ഥിരോഗ ശസ്ത്രക്രിയ വിദഗ്ധരുടെ സംഘടനയായ കൊച്ചി ഓർത്തോ പീഡിക് സൊസൈറ്റി, പനങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രം, മരട് പ്രസ് ക്ലബ്, എൻ.എസ്.എസ് യൂനിറ്റ്, വി.എച്ച്.എസ്.എസ് പനങ്ങാട് എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ്. പരിശോധനക്ക് വരുന്നവർ ഇതുവരെയുള്ള ചികിത്സ സംബന്ധിച്ച രേഖകൾ കൊണ്ടുവരണം. കൊച്ചിയിലെ ഒർത്തോപീഡിക് സർജൻമാരുടെ സേവനം ക്യാമ്പിൽ ഉണ്ടാകും. െതരഞ്ഞെടുക്കുന്ന നിർധനരോഗികൾക്ക് സൗജന്യനിരക്കിൽ ശസ്ത്രക്രിയക്കുള്ള അവസരം ലഭിക്കും. എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി.സി.ആർ.എ പ്രസിഡൻറ് ടി.യു. സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മാത്രം. ഫോൺ: 9526035487, 9446383502.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.